Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പിണറായി വിജയന് പിൻവാതിൽ നിയമനങ്ങളുടെ ലോകകപ്പ് നൽകണം': ഷാഫി പറമ്പില്‍ | VIDEO

'പിണറായി വിജയന് പിൻവാതിൽ നിയമനങ്ങളുടെ ലോകകപ്പ് നൽകണം': ഷാഫി പറമ്പില്‍ | VIDEO
കൊല്ലം: ഏറ്റവും അധികം പിൻവാതിൽ നിയമനങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന് പിൻവാതിൽ നിയമനങ്ങളുടെ ലോകകപ്പ് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. പിഎസ്‌സി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യവും നിരുത്തരവാദിത്വവും മൂലം ചവറ സ്വദേശിനി നിഷയ്ക്ക് സർക്കാർ ജോലി നഷ്ടമായ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രത്യക്ഷ സമര പരിപാടി ആരംഭിച്ചു. നിഷയ്ക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷയ്ക്ക് നീതി ലഭിക്കും വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് വൈകിപ്പിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം. നിഷയുടെ വിലാപം, സർക്കാർ ഹൃദയം കൊണ്ടു കേൾക്കാൻ തയാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മറ്റ് 13 ജില്ലകളിലും നിരാഹാര സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. https://www.facebook.com/JaihindNewsChannel/videos/927950078190549

Related articles

See all
Popular News

കാർഗിലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ അരുൺ രാജിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്ത...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

'18 വയസ്സിൽ താഴെയുള്ളവർക്ക് ആരെയും കൊല്ലാം എന്ന അവസ്ഥ', ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ...

Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Save your stories

Sign in