പാലക്കാട് രാഹുല്‍ രഥോത്സവം ; ബിജെപി കോട്ടകള്‍ കീഴടക്കി വമ്പന്‍ ജയം
Jaihind TV News Report
Jaihind TV Web Desk
November 23, 2024
1 min read
•
Updated: May 23, 2026
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനെണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപി കോട്ടകള്‍ കീഴടക്കിയാണ് രാഹുലിന്റെ വിജയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ ഉറച്ച കോട്ടകളില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വ്യക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ഇത് ബിജെപിയോടുള്ള ജനങ്ങളുടെ വിരുദ്ധ വികാരമാണെന്ന് പറയേണ്ടി വരും. ബിജെപിയുടെ ഉറച്ചകോട്ടകളെ വിറപ്പിച്ചുകൊണ്ടാണ് രാഹുല്‍ മുന്നേറിയത്. ബിജെപി- സിപിഎം കൂട്ടുകെട്ടില്‍ പല ആരോപണങ്ങളും യുഡിഎഫിന് എതിരെ ഉയര്‍ന്നെങ്കിലും അതൊന്നും ജനങ്ങളുടെ പിന്തുണയ്ക്ക് കാരണമായില്ല എന്നതാണ് യുഡിഎഫിന്റെ വിജയത്തിലൂടെ കാണാന്‍ കഴിയുന്നത്. പല തരത്തിലുള്ള രാഷ്ട്രീയ കുപ്രചരണങ്ങള്‍ ബിജെപി- സിപിഎം കൂട്ടുകെട്ടില്‍ ഉയര്‍ത്തിയപ്പോഴും വിജയം യുഡിഎഫിന് ഒപ്പമാണെന്ന് തെളിയിക്കുന്നതാണ് വന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ നേടിയ വിജയം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10