പാലക്കാട് ഇരട്ട വോട്ട് വിവാദം ; മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും ; ജില്ല കലക്ടര്‍
Jaihind TV News Report
Jaihind TV Web Desk
November 18, 2024
1 min read
•
Updated: May 13, 2026
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാലക്കാട്ട് ഇരട്ട വോട്ട് വിവാദത്തില്‍ തീരുമാനവുമായി ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര. വ്യാജ വോട്ട് പരാതിയില്‍ നടപടിയുണ്ടാകുമെന്നും മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അതെസമയം പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയില്‍ നിലനിര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു. മാത്രമല്ല, പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് മറ്റു മണ്ഡലത്തില്‍ വോട്ട് ഉണ്ടെങ്കില്‍ അത് പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ഇരട്ട വോട്ടില്‍ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇടതുമുന്നണി കോടതിയില്‍ പോകുന്നതിനെ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നല്‍കുന്നത്. കളവ് നടന്നിട്ട് പോലീസില്‍ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും സിപിഎം ആത്മ പരിശോധന നടത്തണമെന്നും രാഹുല്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10