Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങള്‍; ഓട്ടോ ഡ്രൈവറെ രക്ഷിച്ചതിന്റെ വൈരാഗ്യം

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങള്‍; ഓട്ടോ ഡ്രൈവറെ രക്ഷിച്ചതിന്റെ വൈരാഗ്യം
പാലക്കാട് കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങള്‍. കണ്ണനൂരിലെ മുന്‍ പഞ്ചായത്തംഗങ്ങളായ റെനില്‍, വിനീഷ്, ഇവരുടെ സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. കണ്ണനൂര്‍ ടൗണിലെ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക നിലയത്തിന്റെ ഓഫീസിലേക്ക് കാറിലും ബൈക്കിലുമായി ആയുധധാരികളായ സംഘമെത്തി ആക്രമിക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന പത്തോളം പേര്‍ ചിതറിയോടിയെങ്കിലും നാലു പേര്‍ക്ക് വെട്ടേറ്റു. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവരുടെ ആരോപണം. പലിശ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി സംഘം തര്‍ക്കിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചത്. വെട്ടേറ്റ നാലു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു.  

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in