Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉഷാറായി ഉമ്മൻ ചാണ്ടി; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു: 17 ന് ജർമ്മനിയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും

ഉഷാറായി ഉമ്മൻ ചാണ്ടി; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു: 17 ന് ജർമ്മനിയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും
  കൊച്ചി: ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ സർജറിക്ക് ശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി 17 ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൂന്ന് ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17 ന് മാത്രമേ അദ്ദേഹം നാട്ടിലേക്ക് തിരിക്കൂ. ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം അദ്ദേഹം പൂർണ്ണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പം ബെർലിനിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.  

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in