Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് സർക്കാരിന്‍റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാകാം'; കെ.സി വേണുഗോപാല്‍ എംപി

'ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് സർക്കാരിന്‍റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാകാം'; കെ.സി വേണുഗോപാല്‍ എംപി
  ന്യൂഡല്‍ഹി: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ ക്ഷണിക്കാത്തത് സർക്കാരിന്‍റെ ഇടുങ്ങിയ ചിന്താഗതി കൊണ്ടാകാമെന്ന് കെ.സി വേണുഗോപാൽ എംപി. ഉദ്ഘാടനത്തിന് വിളിക്കാത്തതിൽ പരാതിയില്ല. 174 കോടി രൂപയുടെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിന് വേണ്ടി അനുമതി നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജി സുധാകരനും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയും പദ്ധതി യാഥാർത്ഥ്യമാക്കാൻ ഏറെ പരിശ്രമിച്ചവരാണെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷ് എംപിയും വ്യക്തമാക്കി. കെ.സി വേണുഗോപാൽ എംപിയെയും ജി സുധാകരനേയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനും കെ.സി വേണുഗോപാലിനെ ക്ഷണിക്കാത്തതിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Related articles

See all
Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in