Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി പട്‌നായിക്

അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി പട്‌നായിക്
ന്യൂദല്‍ഹി: അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ.കെ. പട്‌നായിക്. അലോക് വര്‍മ്മക്കെതിരെ തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടിയിരുന്നില്ലെന്നും പട്‌നായിക് പറഞ്ഞു. പട്‌നായിക്കിന്റെ നേതൃത്വത്തിലായിരുന്നു സി.വി.സി അന്വേഷണം നടന്നത്. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെ പ്രവേശനത്തിന് സുപ്രീംകോടതി വിധി വന്ന് രണ്ടുദിവസത്തിനകം പ്രധാനമന്ത്രി അലോക് വര്‍മ്മയെ മാറ്റാന്‍ തീരുമാനമെടുത്തതിനെ വളരെ ധൃതിയോടെയുള്ള തീരുമാനമെന്നാണ് പട്‌നായിക് വിശേഷിപ്പിച്ചത്. 'വര്‍മ്മ അഴിമതി നടത്തിയതായി തെളിവുകളില്ലെന്നും അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയതെന്നും പരാതിയില്‍ കഴമ്പില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു' - പട്‌നായിക് പറഞ്ഞു. സുപ്രീംകോടതി ജ‍ഡ്ജി തന്നെ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ രംഗത്തുവരുന്നത് പ്രതിപക്ഷത്തിന് ആയുധമായിരികുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in