Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്‍റെ ഉടമയേയും കണ്ടെത്തി

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്‍റെ ഉടമയേയും കണ്ടെത്തി
പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനവും അതിന്‍റെ ഉടമയേയും കണ്ടെത്തിയതായി എൻഐഎ. കശ്മീർ സ്വദേശി സജ്ജാദ് ഭട്ടാണ് വാഹനത്തിന്‍റെ ഉടമ. സജ്ജാദ് ഭട്ട് അടുത്തിടെ ജയ്ഷെ മുഹമ്മദിൽ ചേർന്നിരുന്നു പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനായി ഉപയോഗിച്ചത് മാരുതി ഇക്കോ എന്ന വാഹനമാണെന്ന് എൻഐഎ കണ്ടെത്തി. കശ്മീർ അനന്ത്നാഗ് ജില്ലയിലെ ബിജിബെഹറയ്ൻ സ്വദേശിയായ സജ്ജാദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എൻഐഎ ഔദ്യോഗിക വക്താവ് അറിയിച്ചു. സജ്ജാദ് ഭട്ട് ജയ്ഷെഇ മുഹമ്മദിൽ ചേർന്നിരുന്നു. ആയുധങ്ങളുമായി ഇയാൾ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെന്നും എൻഐഎ വ്യക്തമാക്കി. ഓട്ടോ മൊബൈൽ വിദഗ്ദ്ധരുടെയും ഫോറൻസിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാൻ സാധിച്ചത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഷോപ്പിയാനിലെ സിറാജുൽ ഉലൂമിലെ വിദ്യാർഥിയാണ് സജ്ജാദ് ഭട്ട് എന്നും എൻ ഐഎ കണ്ടെത്തി. ശനിയാഴ്ച എൻഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in