Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

റെയിൽവേ ടിക്കറ്റ് റീഫണ്ട് ഇനി എളുപ്പം; ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ.

റെയിൽവേ ടിക്കറ്റ് റീഫണ്ട് ഇനി എളുപ്പം; ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ.
   

റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ റീഫണ്ട് സംവിധാനം . ടിക്കറ്റ് ബുക്കിംഗിലും ക്യാന്‍സലേഷനിലും പുതിയ ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് റെയില്‍വേ പുതിയ സംവിധാനം നടപ്പില്‍ ആക്കിയിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തിലാവും.ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക കൂടുതല്‍ സൗകര്യപ്രദമാകുന്നതാണ് പുതിയ സംവിധാനം. കൗണ്ടര്‍ ടിക്കറ്റുകള്‍ ഏത് സ്റ്റേഷനിലെ കൗണ്ടറിലും റദ്ദാക്കാം. നേരത്തെ ഇത് യാത്ര അവസാനിക്കുന്ന സ്റ്റേഷനിലോ നിശ്ചിത കൗണ്ടറുകളിലോ മാത്രമേ സാധ്യമായിരുന്നുള്ളൂ.

ഇ-ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ ടി.ഡി.ആര്‍ ഫയല്‍ ചെയ്യേണ്ടതില്ല. റീഫണ്ട് തുക നേരിട്ട് യാത്രക്കാരന്റെ അക്കൗണ്ടിലേക്ക് എത്തും. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ തിരികെ ലഭിക്കുന്ന തുകയില്‍ സമയക്രമമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്: ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാല്‍ തുകയൊന്നും തിരികെ ലഭിക്കില്ല.. ട്രയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂറിനും 24 മണിക്കൂറിനും ഇടയില്‍ റദ്ദാക്കിയാല്‍ ടിക്കറ്റ് തുകയുടെ 50% തിരികെ ലഭിക്കും . 24 മുതല്‍ 72 മണിക്കൂര്‍ വരെയാണെങ്കില്‍ ടിക്കറ്റ് തുകയുടെ 75% തിരികെ ലഭിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പേ റദ്ദാക്കിയാല്‍ പരമാവധി തുക റീഫണ്ട് ലഭിക്കും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തവര്‍ക്ക് ഉടനടി റീഫണ്ട് ലഭിക്കും.

യാത്ര ആരംഭിച്ച് 30 മിനിറ്റ് മുന്‍പ് വരെ ട്രാവല്‍ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാനും മുപ്പത് മിനിറ്റ് മുന്‍പ് വരെ ബോര്‍ഡിംഗ് പോയിന്റും മാറാന്‍ ഉള്ള സൗകര്യവും ലഭ്യമാണ് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ഏജന്റുമാരും തട്ടിപ്പുകാരും ഹോള്‍ഡ് ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു.ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കി. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്പാണ് ചാര്‍ട്ട് തയ്യാറാക്കിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് 9 മുതല്‍ 18 മണിക്കൂര്‍ മുമ്പേ തയ്യാറാക്കും. ടിക്കറ്റ് കണ്‍ഫേം ആകാത്തവര്‍ക്ക് യാത്ര പ്ലാന്‍ ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കാനാണ് ഈ മാറ്റം.

Related articles

See all
Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Popular News

ഓണക്കാലത്തെ യാത്രാദുരിതം: റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെ.സി. വേണുഗോപാൽ എം.പി

Save your stories

Sign in