Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസി കൂട്ടായ്മയിൽ രൂപം കൊണ്ട മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എം എം സിക്ക് ദേശീയ സ്റ്റാർട് അപ് പുരസ്കാരം

പ്രവാസി കൂട്ടായ്മയിൽ രൂപം കൊണ്ട മാഹിയിലെ ആരോഗ്യ സേവന കേന്ദ്രമായ എം എം സിക്ക് ദേശീയ സ്റ്റാർട് അപ് പുരസ്കാരം
എല്ലാ സ്പെഷാലിറ്റി ഡിപ്പാർട്ട്മെന്‍റുകളുടെയും ഒ പി വിഭാഗത്തിൽ വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ഡോക്ടർമാരുടെ സേവനങ്ങളൾക്ക് അന്താരാഷ്‌ട്ര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയ സ്റ്റാർട്ട് അപ് സംരംഭം എന്ന നിലക്കാണ് മാഹി എം എം സിക്ക് ദേശീയ സ്റ്റാർട്ട് അപ് പുരസ്കാരം ലഭിച്ചത് . വിപുലമായ രീതിയിലുള്ള മെഡിക്കൽ ലാബോറോട്ടറി സൗകര്യം , ഡിജിറ്റൽ എക്സറേ , ഇ സി ജി , എക്കോ കാർഡിയോഗ്രാം , അൾട്രാ സൗണ്ട് സ്കാൻ , ഫിസിയോതെറാപ്പി , സൗജന്യ കമ്പ്യൂട്ടർ കണ്ണ് പരിശോധന തുടങ്ങിയ സംവിധാനങ്ങളോടൊപ്പം മാഹിയിലും സമീപ പ്രദേശങ്ങളിലുമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെയും മാഹി എം എം സി പ്രത്യേക പ്രശംസ പിടിച്ചുപറ്റിയിരുന്നു.അനീമിയ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് മാഹി എം എം സിയുമായി സഹകരിച്ച് അടുത്തിടെ അഴിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി . ആരോഗ്യ സേവനമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് സ്റ്റാർട്ട് അപ് പുരസ്കാരം മുംബൈ സിഡ്‌കോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ജനറൽ മാനേജർ ആനന്ദ് ചാരിയിൽ നിന്ന് എം എം സി ചെയർമാൻ മൻസൂർ പള്ളൂർ ഏറ്റുവാങ്ങി .ടി ക്യു വി മാനേജിംഗ് ഡയറക്ടറും സ്റ്റാർട് അപ് അവാർഡ് ജൂറി ചെയർമാൻ കേതൻ വക്കാരിയയും ചടങ്ങിൽ പങ്കെടുത്തു . സൗദി അറേബ്യ, കുവൈറ്റ് , യുഎഇ , ഖത്തർ തുടങ്ങി ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മയിൽ തുടങ്ങിയ സംരംഭമാണ് മാഹി എം എം സി .

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in