Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂപ്പർ ബൈക്കിൽ ട്രാക്ക് കീഴടക്കി എം.എസ്. ധോണി; മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ ആവേശം തീർത്ത് 'ക്യാപ്റ്റൻ കൂൾ'

സൂപ്പർ ബൈക്കിൽ ട്രാക്ക് കീഴടക്കി എം.എസ്. ധോണി; മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ ആവേശം തീർത്ത് 'ക്യാപ്റ്റൻ കൂൾ'

ചെന്നൈ: മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോണി വീണ്ടും തന്റെ ബൈക്ക് പ്രണയം കൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തി. ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ സൂപ്പർ ബൈക്ക് ഓടിച്ച് ട്രാക്ക് വലംവെച്ച ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ടിവിഎസ് യൂറോഗ്രിപ്പ് സംഘടിപ്പിച്ച പ്രമോഷണൽ പരിപാടിയുടെ ഭാഗമായാണ് ധോണി ട്രാക്കിലിറങ്ങിയത്. കമ്പനിയുടെ മുൻനിര മോട്ടോർസൈക്കിൾ ടയറുകൾ പരീക്ഷിച്ച ശേഷമാണ് അദ്ദേഹം അതിവേഗത്തിൽ സർക്യൂട്ടിലൂടെ ബൈക്ക് പായിച്ചത്. കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും ട്രാക്ക് കീഴടക്കിയ ധോണിക്ക് ഗാലറിയിൽ നിന്ന് വലിയ കൈയടിയാണ് ലഭിച്ചത്.

റൈഡ് പൂർത്തിയാക്കി പിറ്റ് ലെയ്‌നിൽ തിരിച്ചെത്തിയ ധോണി ഹെൽമെറ്റ് ഊരിമാറ്റി ആരാധകരെ അഭിവാദ്യം ചെയ്തതോടെ ഗാലറി ആവേശക്കടലായി. താരത്തെ നേരിൽ കാണാനും അദ്ദേഹത്തിന്റെ റൈഡിംഗ് പ്രകടനം ആസ്വദിക്കാനും എത്തിയ ആരാധകർ ഈ നിമിഷങ്ങളെ ആഘോഷമാക്കി.

ക്രിക്കറ്റിന് പുറത്തും ബൈക്കുകളോടും കാറുകളോടും ധോണിക്കുള്ള അഭിനിവേശം ഏറെ പ്രശസ്തമാണ്. അപൂർവ മോഡലുകൾ ഉൾപ്പെടുന്ന വിപുലമായ ബൈക്ക്-കാർ ശേഖരത്തിന്റെ ഉടമയായ ധോണി, റാഞ്ചിയിലെ തന്റെ ഗാരേജിലൂടെ മുമ്പും വാഹനപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിലെ ഈ റൈഡിലൂടെ വാഹനങ്ങളോടുള്ള തന്റെ ആവേശം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് 'ക്യാപ്റ്റൻ കൂൾ'. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: കേരളത്തെ ആശ ശോഭന നയിക്കും; 17 അംഗ ടീമിനെ പ്ര...

Popular News

എംബാപ്പെയ്ക്ക് ഇരട്ടഗോൾ; സെവിയ്യയെ തകർത്തെറിഞ്ഞ് റയൽ മാഡ്രിഡ്, ആഴ്‌സണലിന് ആറാം വിജയം

Popular News

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ മിന്നും വിജയം; സിംബാബ്വേയെ തകർത്തെറിഞ്ഞ് സ്മൃതി മന്ഥാനയും സംഘവ...

Save your stories

Sign in