Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ബാറുകള്‍ക്ക് ലൈസൻസ് ഫീസ് ഇളവ് നല്‍കാന്‍ സർക്കാർ ഉത്തരവ്

സംസ്ഥാനത്ത് ബാറുകള്‍ക്ക്  ലൈസൻസ് ഫീസ് ഇളവ് നല്‍കാന്‍ സർക്കാർ ഉത്തരവ്
പുതുക്കിയ മദ്യ നയത്തിൽ കൂടുതൽ ബാറുകൾക്ക് അനുമതി നൽകിയതിന് പിന്നാലെ ബാറുകളക്ക് ഇളവ് നൽകി സംസ്ഥാന സർക്കാർ .കൊവിഡ് ലോക്ഡൗൺ കാലയളവിൽ അടഞ്ഞു കിടന്ന ബാർ, ബിയർ , വൈൻ പാർലറുകൾ എന്നിവയുടെ ലൈസൻസ് ഫീസ് ആനുപാതികമായി കുറവ് ചെയ്ത് ഉത്തരവിറക്കി.ലോക് ഡൗൺ കാലയളവിൽ നികുതി ഇളവുകൾ വേണമന്ന് വിവിധ മേഖലകളിൽ ഉള്ളവരുടെ ആവശ്യം തള്ളിയാണ് ബാർ ഉടമകൾക്ക് സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്. പുതുക്കിയ മദ്യനയത്തിന്‍റെ ഭാഗമായാണ് ബാറുകൾക്ക് കുടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. ലോക്ഡൌൺ കാലത്ത് അടഞ്ഞു കിടന്ന മദ്യശാലകളുടെ ലൈസൻസ് ഫീസിൽ ആനുപാതിക കുറവ് വരുത്തമെന്ന് പുതിക്കിയ മദ്യനയത്തിൽ പ്രഖാപിച്ചിരുന്നു. 2020 ഏപ്രിൽ 24 മുതൽ ജൂൺ 14 വര ബാറുകളും ഏപ്രിൽ 26 മുതൽ മേയ് 21 വരെയാണ് ക്ലബുകളും അടഞ്ഞുകിടന്നത്. ഈ കാലയളവിൽ മദ്യശാലകൾ അടഞ്ഞുകിടന്നതായി എക്സൈ കമ്മീഷണറും റിപ്പോർട്ട് നൽയിരുന്നു.ഈ ദിവസങ്ങളിലെ ലൈസൻസ് ഫീസാണ് ഇളവ് നൽകിയിരിക്കുന്നത്. ബാറുകൾക്ക് ഇളവ് നൽകിയത് സർക്കാർ തീരുമാനമങ്കിൽ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ ക്ലബുകൾ ആനുകൂല്യം നേടിയത്. അതേ സമയം ലോക്ഡൌൺ കാലയളവിൽ നഷ്ടത്തിലായ സംരംഭങ്ങൾക്ക് നികുതി ഇളവും വായ്പ തിരിച്ചടവിന് ആനുകൂല്യം നൽകണമന്ന് ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.

Related articles

See all
Popular News

ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം

Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Save your stories

Sign in