Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കേരളത്തില്‍ കൊവിഡ് ഉയരുന്നത് മികച്ച സംവിധാനം ഉള്ളതിനാല്‍ ; വിചിത്ര വാദവുമായി എം.എം മണി

കേരളത്തില്‍ കൊവിഡ് ഉയരുന്നത് മികച്ച സംവിധാനം ഉള്ളതിനാല്‍ ; വിചിത്ര വാദവുമായി എം.എം മണി
  തിരുവനന്തപുരം : കൊവിഡ് കണക്കുകള്‍ കേരളത്തില്‍ മാത്രം കുതിച്ചുയരുന്നത് മികച്ച സംവിധാനം ഉള്ളതുകൊണ്ടാണെന്ന വിചിത്രവാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ  പ്രവര്‍ത്തനം തൃപ്തികരമാണെന്നും അദ്ദേഹം ന്യായീകരിച്ചു. രോഗികളുടെ എണ്ണം ഉയരുമ്പോഴും കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതും ശാസ്ത്രീയവുമാണെന്ന് വാദിച്ച് ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. അതിനിടെ നീണ്ട ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. നിയമസഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നുണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സർക്കാരിന്‍റെ രണ്ടാം വാർഷികദിനത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല. രാജ്യത്തെ തന്നെ കേസുകളില്‍ ഏറെയും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണുയർന്നത്. കൊവിഡ് കണക്കുകള്‍ കുറയുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും കണക്കുകള്‍ വര്‍ധിക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം.

Related articles

See all
Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Popular News

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Save your stories

Sign in