മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; ഹാജരാകാന്‍ നോട്ടീസ് നല്‍കും
Jaihind TV News Report
Jaihind TV Web Desk
September 12, 2020
1 min read
•
Updated: June 03, 2026
മന്ത്രി കെ.ടി ജലീലിനെചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മന്ത്രിക്ക് ഉടന്‍ നോട്ടീസ് നൽകിയേക്കും. വിദേശത്ത് നിന്നും മതഗ്രന്ഥം കൊണ്ട് വന്ന സംഭവത്തിലാണ് കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുക.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യാനായി വീണ്ടും ഹാജരാകാനും നിർദേശമുണ്ട്. ഇതിന് പുറമെയാണ് നയതന്ത്ര ബാഗേജിലൂടെ വിദേശത്തുനിന്ന് മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇന്നലെ രാത്രി വൈകി നടത്തിയ പ്രതിഷേധ മാർച്ചുകള്‍ സംഘർഷത്തില്‍ കലാശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10