Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"വളർച്ചയുടെ അടിത്തറ ഈ ക്യാമ്പസ്": മന്ത്രി കെ. എ. തുളസിയെ ആദരിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്

"വളർച്ചയുടെ അടിത്തറ ഈ ക്യാമ്പസ്": മന്ത്രി കെ. എ. തുളസിയെ ആദരിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ പൂർവവിദ്യാർത്ഥിനിയും മുൻ അധ്യാപികയുമായ പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ. എ. തുളസിയെ കോളേജ് മാനേജ്‌മെന്റും പൂർവവിദ്യാർത്ഥി സംഘടനയും ചേർന്ന് ആദരിച്ചു. ക്യാമ്പസിലെത്തിയ മന്ത്രിക്ക് പൊന്നാടയും ഉപഹാരവും നൽകി കോളേജ് അധികൃതരും സഹപാഠികളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടെസ്സി വർഗീസ് മന്ത്രിയെ പൊന്നാട അണിയിച്ചപ്പോൾ, പൂർവ്വ വിദ്യാർത്ഥിനിയായ ടിനു പോൾ ആലപ്പാട്ട് ഉപഹാരം സമ്മാനിച്ചു.

തന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും വളർച്ചയുടെ ഓരോ ഘട്ടത്തിലും സെന്റ് ജോസഫ്സ് കോളേജ് വലിയ സ്വാധീനവും പ്രോത്സാഹനവുമാണ് നൽകിയതെന്ന് ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി കെ. എ. തുളസി പറഞ്ഞു. തുടർന്ന് സെന്റ് ജോസഫ്സ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘ഋതു’ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള “ഋതുമുറ്റം” പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, ചരിത്രവിഭാഗം മുൻമേധാവി ഡോ. സി. രശ്മി, ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ്, ‘ഋതു’ സ്റ്റുഡന്റ് കോഓർഡിനേറ്റർ കുമാരി അരുണിമ തുടങ്ങിയവർ സംസാരിച്ചു.


Related articles

See all
Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Popular News

"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ്...

Save your stories

Sign in