Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെറ്റായ്ക്ക് വൻ സാങ്കേതിക തകരാർ; ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും തടസ്സപ്പെട്ടു

മെറ്റായ്ക്ക് വൻ സാങ്കേതിക തകരാർ; ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും തടസ്സപ്പെട്ടു

ലണ്ടൻ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിച്ച് മെറ്റായുടെ ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് വ്യാപകമായ സാങ്കേതിക തകരാർ നേരിട്ടു. രാവിലെ തുടങ്ങിയ പ്രശ്നം ഉച്ചയോടെ കൂടുതൽ ഗുരുതരമായി. ഫെയ്‌സ്ബുക്ക് ഉപയോഗിക്കാൻ ശ്രമിച്ച നിരവധി പേർക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവരെയാണ് പ്രശ്നം കൂടുതൽ ബാധിച്ചത്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ "Account Temporarily Unavailable. Your account is currently unavailable due to a site issue" എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്.

ഫെയ്‌സ്ബുക്കിന് പുറമെ ഇൻസ്റ്റഗ്രാമിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പോസ്റ്റുകൾ കാണാനും, ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാനും ഉപയോക്താക്കൾക്ക് സാധിച്ചില്ല. മൊബൈൽ ആപ്പുകളേക്കാൾ ഡെസ്ക്ടോപ്പ് പതിപ്പിലാണ് കൂടുതൽ തടസ്സം അനുഭവപ്പെട്ടത്.ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ഒരേസമയം പ്രവർത്തന തടസ്സം നേരിട്ടതോടെ മെറ്റായുടെ സെർവറുകളിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, ഇതുവരെ മെറ്റാ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

ഉപയോക്താക്കൾ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രശ്നം പങ്കുവെച്ചതോടെ സംഭവം വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.




Related articles

See all
Popular News

സ്മാർട്ട്ഫോൺ വേണ്ട, ഇന്റർനെറ്റും വേണ്ട; ഫീച്ചർ ഫോണിലും ഇനി യുപിഐ

Popular News

സോഷ്യൽ മീഡിയ നിയന്ത്രണം ശക്തമാക്കി കേന്ദ്രം; അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ഉള്ളടക്കങ്ങൾ നീക...

Popular News

കുട്ടികളെ സോഷ്യൽ മീഡിയയിൽ തളച്ചിട്ടോ? ടെക് ഭീമന്മാർക്കെതിരായ 3,000 കേസുകൾക്ക് കോടതിയുടെ പ...

Popular News

എക്സിൽ നിന്ന് ഇനി എളുപ്പം പണം നേടാനാകില്ല; റെവന്യൂ ഷെയറിങ് അവസാനിപ്പിക്കുന്നു, പുതിയ നിയമങ...