Logo
Sun, Jun 14, 2026 • 12:33 AM
LIVE TV
Watch

No business videos available

No Middle East videos available

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം ; പൂജകള്‍ക്കായി ശബരിമല നട തുറന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 15, 2024
1 min read Updated: June 13, 2026
SHARE:
SAVE: Login to save

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം ; പൂജകള്‍ക്കായി ശബരിമല നട തുറന്നു
പമ്പ: ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേല്‍ശാന്തി പി.എന്‍ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമണ്‍ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേല്‍ശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേല്‍ശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആദ്യം ശബരിമല മേല്‍ശാന്തിയുടെയും പിന്നീട് മാളികപ്പുറം മേല്‍ശാന്തിയുടെയും അഭിഷേകം ഉടന്‍ നടക്കും. നാളെ വൃശ്ചിക പുലരിയില്‍ പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ആയിരിക്കും. നാളെ മുതല്‍ ഡിസംബര്‍ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബര്‍ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതായിരിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10