Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മോദിക്കെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടി മമത ബാനർജി

മോദിക്കെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടി മമത ബാനർജി
ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ രണ്ടുഘട്ടം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്രമണത്തിനു മൂർച്ചകൂട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി ഫാഷിസ്റ്റ് സർക്കാരുമായാണ് മുന്നോട്ടുപോകുന്നതെന്നും ഫാഷിസ്റ്റ് മോദിയെ പുറത്താക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും മമത പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നത്. മോദിയെ പേടിച്ച് ആളുകൾ പൊതുജനമധ്യത്തിൽ ഒന്നും പറയാറില്ല. ഈ ഫാഷിസവും ഭീകരതയും അവസാനിപ്പിക്കണമെന്ന് മമതാ ബാനർജി പറഞ്ഞു. 1942-ൽ ബ്രിട്ടീഷുകാർക്കെതിരേ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. ഇന്ന് ഫാഷിസ്റ്റ് ഭരണാധികാരിയായ മോദിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ നമ്മൾ പോരാടുന്നുവെന്നും മിഡ്‌നാപ്പൂരിലെ ഡെബ്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മമത പറഞ്ഞു. ബംഗാളിൽ 17 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയും മോദിയും തമ്മിൽ വാക്‌പോരും മൂർച്ഛിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് മമത മോദിക്കെതിരേ രൂക്ഷ വിമർശനം തൊടുക്കുന്നത്. മോദിക്ക് ജനാധിപത്യത്തിൽനിന്ന് ഒരു കനത്ത അടി നൽകേണ്ടത് ആവശ്യമാണെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in