Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ടോർച്ചടിച്ചും കയ്യടിച്ചും കൊറോണയെ തുരത്താനാവില്ല, പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം' : രാഹുല്‍ ഗാന്ധി

'ടോർച്ചടിച്ചും കയ്യടിച്ചും കൊറോണയെ തുരത്താനാവില്ല, പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം' : രാഹുല്‍ ഗാന്ധി
കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് മതിയായ പരിശോധനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'കൊവിഡ്-19 നെതിരെ പോരാടുന്നതിനായി രാജ്യത്ത് വേണ്ടത്ര പരിശോധനകള്‍ പോലും നടത്തുന്നില്ല. ആളുകളെ കൊണ്ട് കൈയടിപ്പിക്കുന്നതും, ആകാശത്തേക്ക് ടോര്‍ച്ച് പ്രകാശിപ്പിക്കുന്നതും പ്രശ്‌നം പരിഹരിക്കാനാവില്ല' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നടത്തുന്ന കൊവിഡ് പരിശോധനയുടെ ഗ്രാഫും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. പത്ത് ലക്ഷം പേരില്‍ വെറും 29 പേരെ മാത്രമാണ് ഇന്ത്യയില്‍ കൊവിഡ്-19 പരിശോധനക്ക് വിധേയമാക്കുന്നത്. ദക്ഷിണ കൊറിയയില്‍ പത്ത് ലക്ഷം പേരില്‍ 7,622 പേര്‍ക്ക് രോഗപരിശോധന നടത്താനാകുന്നുണ്ട്. ഇറ്റലിയില്‍ 7122 പേരിലും ജർമനിയില്‍ 5812 പേരിലും പരിശോധന നടത്തുന്നുണ്ട്. പാകിസ്ഥാനില്‍ പത്ത് ലക്ഷം പേരില്‍ 67 പേർക്ക് പരിശോധനകള്‍ നടത്തുമ്പോള്‍ ഇന്ത്യയില്‍ ഇത് വെറും 23 പേരില്‍ മാത്രമാണ് നടത്താനാകുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. https://twitter.com/RahulGandhi/status/1246378849027252224

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in