Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ഡൗണ്‍: ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് സഹായവുമായി ഉമ്മന്‍ ചാണ്ടി; തുണയായി ജയ്ഹിന്ദ് ടിവിയിലെ 'പങ്കുവെക്കാം ആശങ്കകള്‍' പരിപാടിയും

ലോക്ഡൗണ്‍: ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് സഹായവുമായി ഉമ്മന്‍ ചാണ്ടി; തുണയായി ജയ്ഹിന്ദ് ടിവിയിലെ 'പങ്കുവെക്കാം ആശങ്കകള്‍' പരിപാടിയും
ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ക്ക് സഹായവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബെംഗളൂരുവില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന മുണ്ടക്കയം സ്വദേശി ജോര്‍ജ് സിറിയക്കും കണ്ണൂര്‍ സ്വദേശി ജോബിന്‍ ജോസഫുമാണ് ഉമ്മന്‍ചാണ്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ജയ്ഹിന്ദ് ടിവിയിലെ പങ്കുവെക്കാം ആശങ്കകള്‍ എന്ന പരിപാടിയിലൂടെയാണ് ഇരുവരും ഉമ്മന്‍ചാണ്ടിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. ബംഗളൂരു കെ.ആര്‍ പുരത്ത് താമസിക്കുന്ന ഇരുവരും ഭക്ഷണം പാകം ചെയ്യുന്നതിനായി കരുതിയിരുന്ന പാചകവാതക സിലിണ്ടറും അവശ്യവസ്തുക്കളും തീര്‍ന്നവിവരം പരിപാടിയിലൂടെ ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം ഉമ്മന്‍ ചാണ്ടി തന്നെ ജോര്‍ജിനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു. തുടര്‍ന്ന് അടുത്ത ദിവസം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക സ്വദേശി പാചകവാതക സിലിണ്ടറും ആവശ്യത്തിന് ഭക്ഷണസാധനങ്ങളും ഇരുവരും താമസിക്കുന്നിടത്ത് എത്തിച്ചുനല്‍കുകയായിരുന്നു. അടുത്ത ദിവസം ഇരുവര്‍ക്കും വീണ്ടും ഉമ്മന്‍ചാണ്ടിയുടെ വിളിയെത്തി. ആശങ്കവേണ്ടെന്നും സഹായത്തിനായി എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.          

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും...

Popular News

സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അതിതീവ്ര മഴ മുന്നറിയിപ്പ്: ഞായറും തിങ്കളും വിവിധ ജില്ലകളിൽ റ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Save your stories

Sign in