Logo
Wed, Jun 24, 2026 • 12:47 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രതിസന്ധികളെ തോൽപ്പിച്ച സുൽത്താൻ: കനകക്കിരീട ചൂടി, റെക്കോർഡുകൾ വേട്ടയാടി അവൻ മുന്നോട്ട്; കാൽപന്തിന്റെ മിശിഹയ്ക്ക് ഇന്ന് മുപ്പത്തിയൊമ്പതാം പിറന്നാൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 24, 2026
1 min read
SHARE:
SAVE: Login to save

പ്രതിസന്ധികളെ തോൽപ്പിച്ച സുൽത്താൻ: കനകക്കിരീട ചൂടി, റെക്കോർഡുകൾ വേട്ടയാടി അവൻ മുന്നോട്ട്; കാൽപന്തിന്റെ മിശിഹയ്ക്ക് ഇന്ന് മുപ്പത്തിയൊമ്പതാം പിറന്നാൾ

കാൽപന്ത് കളിയുടെ കലണ്ടറിൽ ഇന്ന് തിരുപ്പിറവിയുടെ നാളാണ്. ഫുട്ബോളിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസി പിറവി കൊണ്ട ദിനം. കളിമുറ്റങ്ങളിൽ വിസ്മയം തീർക്കുന്ന ഈ ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് മുപ്പത്തിയൊമ്പതാം പിറന്നാൾ. പ്രായം മുപ്പത്തിയൊമ്പതിലെത്തി നിൽക്കുമ്പോഴും കാൽപന്തുകളിയുടെ മഹാവേദിയിൽ മഹേന്ദ്രജാലങ്ങളാൽ നിറയുകയാണ് അയാളിപ്പോഴും. ലോകകപ്പ് ഫുട്ബോളിൽ ഉജ്ജ്വല പ്രകടനങ്ങൾ തുടരുന്നതിനിടെയാണ് മെസ്സിയുടെ ഇത്തവണത്തെ പിറന്നാളെന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത.

ഹോർമോൺ കുറവ് മൂലം ഇനി ഉയരം വെക്കില്ലെന്ന് വൈദ്യന്മാർ വിധിഴുതിയ ആ ബാലൻ, പ്രതിബന്ധങ്ങളെയെല്ലാം കാൽക്കീഴിലാക്കി ലോകത്തോളം വളർന്ന കഥയ്ക്ക് സമാനതകളില്ല. 1987 ജൂൺ 24ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സിയുടെ ജീവിതം മാറിമറിയുന്നത് കരിയർ കെട്ടിപ്പടുക്കാൻ ബാഴ്സലോണയിലേക്ക് കുടിയേറുന്നതോടെയാണ്. ബാഴ്സയുടെ വിഖ്യാതമായ 'ലാ മാസിയ' അക്കാദമിയിൽ പയറ്റിത്തെളിഞ്ഞ അവൻ കറ്റാലൻ പടയുടെ എക്കാലത്തെയും മികച്ച താരമായി മാറി. ഒരു തുകൽ പന്ത് കാലിൽ കോർത്ത് ആ ജാലവിദ്യക്കാരൻ മൈതാനങ്ങളിൽ കാട്ടിയ ഇന്ദ്രജാലങ്ങളെ വർണിക്കാൻ വാക്കുകളോ കവിതകളോ പോരാതെ വരും.

ലാ ലീഗ, ചാമ്പ്യൻസ് ലീഗ്, വാലന്റൈൻ ദിനങ്ങളിലെപ്പോലെ ഫുട്ബോൾ ലോകം കാത്തിരുന്ന ബാലൺ ഡി ഓർ, ഫിഫ ദി ബെസ്റ്റ്, ലോറസ് തുടങ്ങി ക്ലബിനായും വ്യക്തിഗതമായും പുരസ്കാരങ്ങൾ വാരിക്കൂട്ടുമ്പോഴും, ലോകകിരീടമില്ലെന്ന പരിഹാസം മെസ്സിക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ, ഒടുവിൽ 2022ൽ ഖത്തറിൽ ഫുട്ബോൾ ആരാധകരുടെ കണ്ണും മനസും നിറച്ച് ആ കനകക്കിരീടം അവൻ നെഞ്ചോട് ചേർത്തു. നിലവിലെ ലോകകപ്പിലും അൾജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഡബിളും നേടിക്കൊണ്ട് ജർമ്മൻ താരം മിറാസ്ലാവ് ക്ലോസെയുടെ റെക്കോർഡ് പഴങ്കഥയാക്കി ലോകകപ്പ് ചരിത്രത്തിലെ ഗോളടിയിലെ മഹാവേട്ടക്കാരനായി മെസ്സി മാറി.

എങ്കിലും കാൽപന്ത് ലോകം ഭയക്കുന്ന ആ അനിവാര്യമായ സങ്കടദിനത്തിലേക്ക് ഇനി അധികം നാളുകളില്ലെന്ന് നമുക്കറിയാം. ലിയോണൽ മെസ്സി ബൂട്ടഴിച്ച്, തന്റെ ഇതിഹാസ കരിയറിന് ഫൈനൽ വിസിലിടുന്ന ദിവസങ്ങൾ അകലെയല്ല. എന്നാൽ, കരിയറിന്റെ ആ അവസാന അധ്യായം മറ്റൊരു വിശ്വകിരീടനേട്ടത്തിന്റെ തിളക്കത്തോടെയാകട്ടെ എന്ന് മാത്രമാണ് ലോകമെമ്പാടുമുള്ള അയാളുടെ അനുചരന്മാരും ആരാധകരും ഇപ്പോൾ ഒരേ മനസ്സോടെ ആഗ്രഹിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10