Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
  തിരുവനന്തപുരം : അതുല്യ കലാകാരന്‍ നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുശോചിച്ചു.
'തിരുവരങ്ങിലെ വിളക്കണഞ്ഞു... വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്‌നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകള്‍... ഒന്നിനൊന്ന് മികച്ച റോളുകള്‍... അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്‍റെ പ്രതിഭാ സ്പര്‍ശം നാം കണ്ടതാണ്. കഥകളി മുതല്‍ തനതു നാടകവേദി വരെ അരങ്ങിന്റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്റെയും വേലകളിയുടെയും കുട്ടനാടന്‍ സംസ്‌ക്കാരമാണ് ആ ഹൃദയത്തിന്റെ താളമായിരുന്നത്. അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം... സ്‌നേഹം... നന്ദി... പെര്‍ഫക്ട് ആക്ടര്‍, ഗംഭീര താള കലാകാരന്‍, നല്ല പാട്ടുകാരന്‍, എഴുത്തുകാരന്‍. വിട...' - പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in