കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 12, 2024
1 min read
•
Updated: June 02, 2026
കുവൈറ്റിൽ മംഗാഫിൽ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മംഗാഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 45 ൽ അധികം മരണങ്ങളും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതുമായാണ് വിവരം. അപകടത്തിൽ നിരവധി മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കേരളത്തെ ആകെ കരയിക്കുന്ന ദുരന്തമാണ് ഉണ്ടായത്. കുവൈറ്റിലെ മലയാളി സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിൽ മരണപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മരിച്ചവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10