Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൊന്നാനിക്കു പിന്നാലെ കുറ്റ്യാടിയിലും പ്രവർത്തകർ തെരുവില്‍ ; സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ സിപിഎം

പൊന്നാനിക്കു പിന്നാലെ കുറ്റ്യാടിയിലും പ്രവർത്തകർ തെരുവില്‍ ; സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ സിപിഎം
തിരുവനന്തപുരം :  സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ കുറ്റ്യാടിയിലും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധം. പൊന്നാനിയിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. പൊന്നാനി സ്വദേശി കൂടിയായ ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥി ആക്കണം എന്നാണ് ആവശ്യം. ‘നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും’ എന്ന ഫ്ലക്സ് ഉയർത്തിയാണ് പ്രതിഷേധം. ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടതിന് പിന്നാലെ പാർട്ടിക്കുള്ളിലും പടയൊരുക്കം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കുന്നതിനിടെ പൊന്നാനിയില്‍ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇടതുമുന്നണിയുടെ പ്രചരണത്തിന് നിശ്ചയിച്ചിരുന്ന ‘പടയൊരുക്കം’ എന്ന പേര് അക്ഷരാർത്ഥത്തില്‍ പാർട്ടിക്കുള്ളിലെ പോരിനെ തുറന്നു കാണിക്കുന്നതായി. മുഖ്യമന്ത്രി പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊന്നാനിയിലെ ‘പടയൊരുക്കം’. പോസ്റ്റർ യുദ്ധം സിപിഎമ്മില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ ഉണ്ടായ പരസ്യ പ്രതിഷേധം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Related articles

See all
Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Popular News

എട്ട് വർഷത്തിന് ശേഷം ശമ്പള പരിഷ്കരണം: കേരളത്തിലെ ജനപ്രതിനിധികൾക്ക് ഇനി പ്രതിമാസം 98,000 രൂ...

Popular News

മൈനർ ഡ്രൈവിംഗിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു: ഒരൊറ്റദിവസത്തെ മിന്നൽ പരിശോധനയിൽ കുടുങ്...

Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Save your stories

Sign in