Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുറ്റിപ്പുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി മരിച്ചു; ഖബറടക്കം ഇന്ന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

കുറ്റിപ്പുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി മരിച്ചു; ഖബറടക്കം ഇന്ന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

മലപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച രാത്രി ഒൻപതരയോടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ദാരുണമായ അപകടമുണ്ടായത്. തീവണ്ടിയിലെ ലോക്കോ പൈലറ്റ് നൽകിയ വിവരത്തെത്തുടർന്ന് കുറ്റിപ്പുറം പോലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് റെയിൽവേ ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, ഐ.എൻ.ടി.യു.സി കുറ്റിപ്പുറം സെക്രട്ടറി, പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. തുടർന്ന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Related articles

See all
Popular News

താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം; വണ്ടൂരിൽ മഞ്ഞപ്പിത്ത പരിശോധനകൾ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Save your stories

Sign in