മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ദാരുണ അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. റോഡിലെ ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരിച്ചത് ബസ് യാത്രക്കാരനാണെന്നാണ് വിവരം.