Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വിഷു വന്നിട്ടും ശമ്പളമില്ല : ഇന്ന് മുതല്‍ ഇടത് മുന്നണികളുടെ പ്രത്യക്ഷസമരം ; മാനേജ്മെന്‍റ് പിരിച്ചുവിടണമെന്ന് ആവശ്യം

വിഷു വന്നിട്ടും ശമ്പളമില്ല : ഇന്ന് മുതല്‍ ഇടത് മുന്നണികളുടെ പ്രത്യക്ഷസമരം ; മാനേജ്മെന്‍റ് പിരിച്ചുവിടണമെന്ന് ആവശ്യം
കെ.എസ്ആർടിസിയിൽ പ്രതിസന്ധിക്ക് അയവില്ല. ധനവകുപ്പ് 30 കോടി അനുവദിച്ചെങ്കിലും വിഷുവിന് മുൻപ് ശമ്പളം നല്‍കാനാകില്ല. ശമ്പളവും കുടിശികയും  നൽകാൻ 97 കോടി രൂപയാണ് വേണ്ടത്. ഇതിൽ 75 കോടി രൂപയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് മുപ്പത് കോടി മാത്രം. ബാക്കി തുക സ്വന്തം കളക്ഷനിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. ഇതോടെയാണ് കെഎസ്ആര്‍ടിസിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. എല്ലാ മാസവും 5ാം തീയതി ശമ്പളം തരാമെന്ന് പറഞ്ഞു പറ്റിച്ച മാനേജ്മെന്‍റിനെ പിരിച്ചുവിടണമെന്നാണ് സിഐടിയു ന്‍റെ ആവശ്യം. സർക്കാരിനെ വെട്ടിലാക്കുന്നതാണ് സിഐടിയു, എഐടിയുസി യൂണിയനുകളുടെ സമരം. കോൺഗ്രസ് അനുകൂല ടി.ഡി.എഫ്, ബിജെപി അനുകൂല ബി.എം.എസ് യൂണിയനുകളും ശമ്പളം വൈകുന്നതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Save your stories

Sign in