Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം: എല്ലാ ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം, മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവ്വഹിക്കും

കെ.എസ്.ആർ.ടി.സി പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം: എല്ലാ ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം, മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന പ്രിയദർശിനി പദ്ധതി നാളെ വിജയികരമായി 100 ദിവസം പൂർത്തിയാക്കുന്നു. ഇതിന്റെ ആഘോഷഭാഗമായി സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വനിതകൾക്കായി സാരി വിതരണം ചെയ്യും. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സാരി വിതരണ ഉദ്ഘാടനം നിർവ്വഹിക്കും.

പദ്ധതി വിജയകരമായി നൂറു ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സിയിലെ വനിതാ ജീവനക്കാർക്കും യാത്രാസേവന മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾക്കും പദ്ധതിയുടെ ഭാഗമായി സാരി നൽകാനാണ് തീരുമാനം.

പ്രിയദർശിനി പദ്ധതി മികച്ച പ്രതികരണത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്നും, ഈ രീതിയിൽ തന്നെ പദ്ധതി തുടർന്നു കൊണ്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Related articles

See all
Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...