Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹൈവേകളിലെ കന്നുകാലികള്‍: ഷെല്‍ട്ടര്‍ നിര്‍മ്മാണം തങ്ങളുടെ ചുമതലയല്ലെന്ന് എന്‍.എച്ച്.എ.ഐ സുപ്രീംകോടതിയിൽ

ഹൈവേകളിലെ കന്നുകാലികള്‍: ഷെല്‍ട്ടര്‍ നിര്‍മ്മാണം തങ്ങളുടെ ചുമതലയല്ലെന്ന് എന്‍.എച്ച്.എ.ഐ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കായി രാജ്യത്തുടനീളം ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കുന്നതിന് 7,000 കോടി രൂപയോളം ചെലവ് വരുമെന്നും, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്നും ദേശീയപാത അതോറിറ്റി (NHAI) സുപ്രീം കോടതിയെ അറിയിച്ചു. വിഷയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എച്ച്.എ.ഐ സമര്‍പ്പിച്ച ഭേദഗതി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ദേശീയപാതകളിലെ കന്നുകാലികളുടെ സാന്നിധ്യം ഗുരുതരമായ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന്, ഇവയെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ പണിയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2026 മേയ് 19-ലെ ഉത്തരവുപ്രകാരം, കന്നുകാലികള്‍ കൂടുതലായി കാണപ്പെടുന്ന ഹൈവേ, എക്‌സ്പ്രസ് വേ മേഖലകള്‍ കണ്ടെത്താനും ഇവയെ ഉടന്‍ നീക്കം ചെയ്ത് ഗോശാലകളിലേക്കോ ഷെല്‍ട്ടറുകളിലേക്കോ മാറ്റാനും നിര്‍ദ്ദേശമുണ്ടായിരുന്നു. അവിടെ ആവശ്യമായ ഭക്ഷണവും വെറ്ററിനറി പരിചരണവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, രാജ്യത്തുടനീളം ഇത്തരത്തില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നത് തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. അതത് പ്രദേശങ്ങളിലെ പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഗോശാലകളും ഷെല്‍ട്ടറുകളും ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളുമാണെന്ന് എന്‍.എച്ച്.എ.ഐ ചൂണ്ടിക്കാട്ടുന്നു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് എന്‍.എച്ച്.എ.ഐക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. മുന്‍പ് ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ തന്നെ അപേക്ഷ ലിസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപേക്ഷ ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ചിന് മുന്നിലേക്ക് മാറ്റാമെന്ന് കോടതി സമ്മതിച്ചിട്ടുണ്ട്.

Related articles

See all
Popular News

"വിളി ഉടൻ വരും, അടുത്ത സമര പ്രഖ്യാപനവുമായി സിജെപി"; ജാമ്യത്തിൽ ഇറങ്ങിയ ഉടൻ പുതിയ മുന്നറിയി...

Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

"പോലീസ് കസ്റ്റഡിയിലെടുത്തതല്ല, തട്ടിക്കൊണ്ടുപോയതാണ്"; വെളിപ്പെടുത്തലുമായി പ്രമുഖ യൂട്യൂബർ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Save your stories

Sign in