Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മനോജ് കെ. ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക്; ശ്രീനാഥ് ഭാസി നായകനാകുന്ന 'പ്രിയതമൻ' സെപ്റ്റംബർ 23-ന് ചിത്രീകരണം ആരംഭിക്കും

മനോജ് കെ. ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക്; ശ്രീനാഥ് ഭാസി നായകനാകുന്ന 'പ്രിയതമൻ' സെപ്റ്റംബർ 23-ന് ചിത്രീകരണം ആരംഭിക്കും

കൊച്ചി: പ്രശസ്ത സിനിമാ താരങ്ങളായ മനോജ് കെ. ജയന്‍ - ഉര്‍വ്വശി ദമ്പതികളുടെ മകള്‍ തേജാലക്ഷ്മി (കുഞ്ഞാറ്റ) അരങ്ങേറ്റം കുറിക്കുന്നു. റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'പ്രിയതമന്‍' എന്ന പുതിയ ചിത്രത്തിലൂടെയാണ് തേജാലക്ഷ്മി നായികയായി ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി.എ. റസാഖിന്റെ തിരക്കഥയില്‍ നിര്‍മ്മിച്ച് ഏറെ ശ്രദ്ധയും പുരസ്‌കാരങ്ങളും നേടിയ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന് ശേഷം റെജി പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രേയാനിധി ക്രിയേഷന്‍സിന്റെ ബാനറില്‍ സുനില്‍കുമാര്‍ എസ്., മുനീര്‍ അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തികച്ചും ഒരു ഫീല്‍ ഗുഡ് കുടുംബ ചിത്രമായാണ് 'പ്രിയതമന്‍' ഒരുങ്ങുന്നത്. ആഴത്തിലുള്ള ആത്മബന്ധമുള്ള ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും നര്‍മ്മത്തില്‍ ചാലിച്ച് ചിത്രത്തില്‍ അവതരിപ്പിക്കുന്നു. അമ്മ വേഷത്തില്‍ പ്രശസ്ത നടി ശാന്തി കൃഷ്ണയാണ് എത്തുന്നത്. നിരവധിയായ ഹിറ്റ് കുടുംബ ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പൂജയും ചിത്രീകരണവും സെപ്റ്റംബര്‍ 23-ന് കൊല്ലം നീണ്ടകരയില്‍ ആരംഭിക്കും. തുടര്‍ന്ന് കരുനാഗപ്പള്ളി, പരിസര പ്രദേശങ്ങള്‍, വാഗമണ്‍ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാകും. സനു ഭാസ്‌കറാണ് ചിത്രത്തിന്റെ കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍, ബിജിപാല്‍, റോണി റാഫേല്‍ എന്നിവര്‍ സംഗീതം പകരുന്നു. റോണി റാഫേലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

സുധീര്‍ കരമന, പത്മരാജ് രതീഷ്, ഇര്‍ഷാദ്, രഘുനാഥ് പലേരി, സുനില്‍ സുഖദ, ടി.പി. കുഞ്ഞികൃഷ്ണന്‍, സിനു സൈനുദ്ദീന്‍, ദിനേശ് പണിക്കര്‍, മഞ്ജു പത്രോസ്, സൂര്യ ദാസ്, മീരാ നായര്‍, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിന്‍, ജോസ് പേരൂര്‍ക്കട തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രദീപ് നായര്‍ ഛായാഗ്രഹണവും സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Related articles

See all
Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്...

Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ച...

Save your stories

Sign in