Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊട്ടിക്കയറി പാലക്കാട്; പ്രചരണം അവസാന മണിക്കൂറുകളില്‍ ,റോഡ് ഷോകളുമായി മുന്നണികള്‍

കൊട്ടിക്കയറി പാലക്കാട്;  പ്രചരണം അവസാന മണിക്കൂറുകളില്‍ ,റോഡ് ഷോകളുമായി മുന്നണികള്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ , കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചു. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കലാശക്കൊട്ടിനെത്തിയത്. സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്‌ഷോയില്‍ രാഹുലിനൊപ്പം പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ചു. പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ സ്ഥാനാര്‍ത്ഥികളും റോഡ്‌ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in