കൊടകര കുഴല്‍പ്പണക്കേസ് ; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണം ; കെ മുരളീധരന്‍
Jaihind TV News Report
Jaihind TV Web Desk
November 03, 2024
1 min read
•
Updated: May 14, 2026
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി വിഷയം അവസാനിക്കരുത്. സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. ഇത് തടയാന്‍ കേരളം ശക്തമായ നിലപാട് സ്വീകരിക്കണം. ഇഡിക്ക് കത്ത് കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിന് പിന്മാറാന്‍ സാധിക്കില്ല. അന്വേഷണം സത്യസന്ധമായി നടത്തണം. ഡീലുണ്ടാക്കാന്‍ വേണ്ടിയാകരുത്', കെ മുരളീധരന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10