കൊടകര കുഴല്‍പ്പണ കേസ് ; കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരം ; രാഹുല്‍ മാങ്കൂട്ടത്തില്‍
Jaihind TV News Report
Jaihind TV Web Desk
November 01, 2024
1 min read
•
Updated: June 03, 2026
പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.
ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10