Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊടകരയിലെ പണം ബിജെപിയുടേത് തന്നെ ; പൊലീസ് കോടതിയിൽ

കൊടകരയിലെ പണം ബിജെപിയുടേത് തന്നെ ; പൊലീസ് കോടതിയിൽ
തൃശൂർ : കൊടകരയിൽ നിന്നും കവർച്ച ചെയ്ത  പണം ബി.ജെ.പിയുടേതാണെന്ന് പൊലീസ് കോടതിയിൽ. ബി.ജെ.പി നേതാക്കൾ പറഞ്ഞപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിലേയ്ക്കായി കൊണ്ടുവന്ന ഹവാല പണം ആണിതെന്ന് പൊലീസ് റിപ്പോർട്ട് നൽകി. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നല്‍കിയത്. നേതാക്കൾ പറഞ്ഞപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറർക്കു നൽകാനാണ് പണം കൊണ്ടുവന്നതെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. എന്നാല്‍ ധർമരാജൻറെ ഡ്രൈവർ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതൊന്നും ഇതുവരെ ധർമരാജൻ കാണിച്ചിട്ടില്ല. മാത്രവുമല്ല, പണം സംബന്ധിച്ച് ധര്‍മരാജന്റെ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ധർമരാജൻ സമർപ്പിച്ചാൽതന്നെ അത് പുനഃപരിശോധിക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഒരു കോടി നാൽപതു ലക്ഷം രൂപ ഇതിനോടകം കണ്ടെടുത്തു. ഇരുപതു പ്രതികളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പണം തിരിച്ചുകിട്ടണമെന്ന ധർമരാജന്റെ ഹർജിയിൽ ഇരുപത്തിമൂന്നിന് കോടതി തീരുമാനം പറയും.

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in