Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തുടര്‍ഭരണം സ്വപ്നത്തില്‍ മാത്രം ; ഇത് നാടിന് നാണക്കേടുണ്ടാക്കിയ സർക്കാർ : കെ.കെ രമ

തുടര്‍ഭരണം സ്വപ്നത്തില്‍ മാത്രം ; ഇത് നാടിന് നാണക്കേടുണ്ടാക്കിയ സർക്കാർ : കെ.കെ രമ
  നാദാപുരം :  പിണറായി സർക്കാരിന്‍റെ തുടര്‍ഭരണം ഉറപ്പായും സ്വപ്നത്തില്‍ മാത്രമായിരിക്കുമെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ രോദനം കേള്‍ക്കാന്‍ സർക്കാരിന് കഴിഞ്ഞില്ല. പാവപ്പെട്ടവന്‍റെ വിശപ്പിന്‍റെ വിലയറിയാത്ത, സ്വന്തക്കാരെ മാത്രം സര്‍ക്കാര്‍ തലങ്ങളില്‍ തിരുകിക്കയറ്റിയ സർക്കാരാണിത്.  നാടിനാകെ നാണക്കേട് മാത്രമുണ്ടാക്കിയ ഈ സര്‍ക്കാര്‍ ഇനിയും തുടരണമെന്ന് ആര്‍ക്കാണ് ആഗ്രഹിക്കാന്‍ കഴിയുകയെന്നും കെ.കെ രമ ചോദിച്ചു. നാദാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പ്രവീണ്‍കുമാറിന്‍റെ എടച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍ . ചരിത്ര വിജയത്തിലേക്കുള്ള യാത്രയില്‍ പ്രവീണ്‍കുമാറിനൊപ്പം താനുമുണ്ടാകുമെന്നും രമ പറഞ്ഞു. ടി.കെ.അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം.രഘുനാഥ്, എം.പി.ജാഫര്‍, എ.സജീവന്‍, സി.പി.സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനെത്തിയ രമയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണം നല്‍കി.

Related articles

See all
Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in