Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഭീഷണിപ്പെടുത്തി സ്ത്രീകളെ വീട്ടിലിരുത്താമെന്ന് കരുതുന്നത് വ്യാമോഹം ; സിപിഎമ്മിനെതിരെ കെ.കെ രമ, കുറിപ്പ്

ഭീഷണിപ്പെടുത്തി സ്ത്രീകളെ വീട്ടിലിരുത്താമെന്ന് കരുതുന്നത് വ്യാമോഹം ; സിപിഎമ്മിനെതിരെ കെ.കെ രമ, കുറിപ്പ്
കോഴിക്കോട് : രമ്യ ഹരിദാസ് എം.പിക്കു നേരെ സിപിഎം വധഭീഷണിയില്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ.കെ രമ എംഎല്‍എ. രമ്യ  അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും അവർ ഫേസ്ബുക്കില്‍ കുറിച്ചു. രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ആലത്തൂർ മണ്ഡലത്തിലെ എം.പി.യായ രമ്യ ഹരിദാസിനു നേരെ സി.പി.എം. നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. ഒരു പാർലമെന്റംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്. രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.
https://www.facebook.com/kkrema/photos/a.651608101565617/4220481861344872/

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in