Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.ടി യുടെ ഉമയ്ക്കൊപ്പം ടി.പിയുടെ രമ : കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാകാൻ തനിക്കൊപ്പം ഉമ തോമസുമുണ്ടാകുമെന്ന്  കെ.കെ രമ എംഎല്‍എ

പി.ടി യുടെ ഉമയ്ക്കൊപ്പം ടി.പിയുടെ രമ : കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാകാൻ തനിക്കൊപ്പം ഉമ തോമസുമുണ്ടാകുമെന്ന്  കെ.കെ രമ എംഎല്‍എ
കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം ഉമ തോമസുമുണ്ടാകുമെന്ന്  കെ.കെ രമ എംഎല്‍എ.  വെണ്ണല മണ്ഡലം വാഹന പര്യടനത്തിന് എത്തിയ കെ.കെ രമ മേൽത്തറ കോളനിയിൽ ഇറങ്ങി ഉമാ തോമസിനൊപ്പം വോട്ടർമാരെ വിടുകളിൽ എത്തി നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇരുവരെയും കണ്ടതോടെ ടി.പിയുടെ രമക്ക് കൂട്ടായി പി ടി യുടെ ഉമയും നിയമസഭയിൽ ഉണ്ടാവുമെന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇന്ന് രാവിലെ മുതൽ തുറന്ന വാഹനത്തിലുള്ള സ്ഥാനാർഥിയുടെ വാഹന പര്യടനമാണ് നടന്നത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി പര്യടനം മുന്നോട്ടുനീങ്ങിയത്. കാഞ്ഞിരമറ്റം പറമ്പ് ലൈനിൽ സ്ഥാനാർഥി എത്തിയപ്പോൾ കാത്തുനിന്ന വോൾഗയും ഇയോബും ഉമ തോമസിന്‍റെ വിജയത്തിനായി എഴുതിയ കവിത സമ്മാനിച്ചാണ് സ്വീകരിച്ചത്. തുടർന്ന് ഇരുവരും കവിത ആലപിക്കുകയും ചെയ്തത് വ്യത്യസ്ത അനുഭവം പകർന്നു. വാഹന പര്യടനം ആവേശകരമായി മുന്നോട്ടു നീങ്ങിയപ്പോൾ വെണ്ണല ആദം പള്ളിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിയപ്പോൾ പിതാവ് ബിനോജിനൊപ്പം മക്കളായ ബെറ്റീനയും ക്രിസ്റ്റീനയും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബെനീറ്റ വരച്ച പി.ടി തോമസിന്‍റേയും ഉമ തോമസിന്‍റേയും ചിത്രം സമ്മാനിച്ചാണ് അവർ സ്ഥാനാർഥിയെ വരവേറ്റത്. അമ്പതിലേറെ കുട്ടികളാണ് ബെറ്റീനയ്ക്കും ക്രിസ്റ്റീനയ്ക്കും ഒപ്പം ഉമ തോമസിനെ സ്വീകരിക്കുന്നതിനായി അവിടെ കാത്തുനിന്നത് . വെണ്ണല അറക്കയിൽ നിന്നാണ്   ഉച്ചക്ക് ശേഷം പര്യടനം ആരംഭിച്ചത് .   കണിയാവേലി ജംഗ്ഷനിൽ പര്യടനത്തിന് ആവേശം പകർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തി. അല്പനേരം സ്ഥാനാർത്ഥിക്കൊപ്പം പ്രതിപക്ഷ നേതാവ് വോട്ട് അഭ്യർത്ഥിച്ചു. നെടുമ്പിള്ളിച്ചാലിൽ എം.എൽ.എമാരായ എം.കെ മുനീർ, എൻ ശംസുദ്ദീനും സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിച്ച് പര്യടന വാഹനത്തിൽ എത്തി വിവിധ പോയിൻറുകളിൽ വോട്ടർമാരെ കണ്ടു. രാവിലെ മുൻ എം.പി കെ.പി ധനപാലനും ഉച്ചക്ക് ശേഷം മോൻസ് ജോസഫ് എം.എൽ.എ പര്യടനം ഉദ്ഘാടനം ചെയ്തു. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന കേരള ജനത ഈ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വിധി എഴുതുമെന്ന് അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നാണ് പര്യടനം ആരംഭിച്ച പര്യടനം പാടിവട്ടം ജുമാ മസ്ജിദ് ജംഗ്ഷൻ, ആലിൻചുവട് ജംഗ്ഷൻ, പാടിവട്ടം കപ്പേള, പുഴക്കരപ്പാടം, അംബേദ്കർ റോഡ് കപ്പേള ജംഗ്ഷൻ, ബാങ്ക് കോളനി, മെഡിക്കൽ സെന്‍റർ, ആതിരപ്പിള്ളി റോഡ് ജംഗ്ഷൻ, കോശിപ്പറമ്പ് ജംഗ്ഷൻ, ഫെഡറൽ പാർക്ക് ജംഗ്ഷൻ, അർക്കക്കടവ്, ചുങ്കം, കുമ്പളപ്പള്ളി ജംഗ്ഷൻ, കണിയാ വേലി ജംഗ്ഷൻ, പുല്ലുപറമ്പ് ജംഗ്ഷൻ, കൊറ്റങ്കാവ് ജംഗ്ഷൻ, ചക്കരപ്പറമ്പ് ജംഗഷൻ, വെണ്ണല ഗവ. ഹൈസ്കൂൾ ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയ പര്യടനം വട്ടം തിട്ടയിൽ സമാപിച്ചു.

Related articles

See all
Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Popular News

റോഡ് അപകട മരണങ്ങൾ കുറയ്ക്കുക ലക്ഷ്യം: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ...

Save your stories

Sign in