Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 2026-ന്റെ സമാപനച്ചടങ്ങിൽ വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. കലാകാരന്മാർക്ക് തൊഴിലും ഉപജീവനവും ഉറപ്പാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനത്തെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

നാടകോത്സവത്തിൽ സൗപർണിക തിരുവനന്തപുരം അവതരിപ്പിച്ച 'പടയോട്ടം' മികച്ച നാടകത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച 'ഒരുക്കം' മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. 'പടയോട്ടം' നാടകം ഒരുക്കിയ അശോക് ശശി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയപ്പോൾ, 'ഭൂട്ടാനി' എന്ന നാടകത്തിന്റെ രചനയ്ക്ക് മുരളി കൃഷ്ണ മികച്ച നാടക രചയിതാവായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിനയ-സംഗീത പുരസ്‌കാരങ്ങൾ:

മികച്ച നടൻ: സോബി ആലപ്പുഴ ('ഒരുക്കം')

മികച്ച രണ്ടാമത്തെ നടന്മാർ: ഉണ്ണി മഠത്തിൽ ('ഭൂട്ടാനി'), ബിമൽ ജോയ് ('പടയോട്ടം')

മികച്ച നടിമാർ: ജാസ്മിൻ ജോഷി ('ഒരുക്കം'), ഗ്രീഷ്മ ഉദയൻ ('പടയോട്ടം')

മികച്ച രണ്ടാമത്തെ നടി: വിജിത വിജയൻ ('ഡാം')

മികച്ച സംഗീത സംവിധായകൻ: അനിൽ മാള ('ഭൂട്ടാനി')

പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ: വേണു സി. കിഴക്കനേൽ (സംവിധാനം - 'നിലാവ് പറഞ്ഞത്'), രമേഷ് കാവിൽ (ഗാനരചന - 'ശ്വാസം')

സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാനും എം.എൽ.എയുമായ സി. ആർ. മഹേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, എം.എൽ.എ വിഷ്ണുമോഹൻ, തിരുവനന്തപുരം ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, പ്രിയങ്ക നായർ, സംസ്ഥാന കൺവീനർ ആലപ്പി അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി ആനി വർക്കി, രാജേഷ് മണ്ണാന്മൂല, ഒ.എസ്. ഗിരീഷ്, ഉണ്ണിത്താൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

നെടുമ്പാശ്ശേരി അപകടം: സർക്കാരിൽ നിന്ന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്; ദേവികയു...

Save your stories

Sign in