Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് രണ്ട് മുതൽ

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2027 മാർച്ച് 1 ന് SSLC പരീക്ഷകൾ ആരംഭിക്കും, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് രണ്ട് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരീക്ഷാ തിയ്യതികള്‍ പുറത്തുവിട്ടത്.

എസ്.എസ്.എല്‍.സി പരീക്ഷ:
മാര്‍ച്ച് ഒന്നിന് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ആരംഭിക്കും. ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ 15 വരെയും, മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെയും നടക്കും. ഏപ്രില്‍ 5 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കുകയും, മെയ് മാസം ആദ്യവാരത്തില്‍ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത്തവണ ഏകദേശം 4,25,000 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്.

ഹയര്‍ സെക്കന്‍ഡറി/ വിഎച്ച്എസ്ഇ പരീക്ഷകള്‍:
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 2-ന് ആരംഭിച്ച് മാര്‍ച്ച് 30 വരെ നടക്കും. മാര്‍ച്ച് 12, 30 തീയതികളില്‍ മാത്രം ഉച്ചയ്ക്ക് 2 മണിക്കായിരിക്കും പരീക്ഷ ആരംഭിക്കുക. മറ്റ് ദിവസങ്ങളില്‍ രാവിലെ 9:30-നാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 25-നും, മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 11 മുതല്‍ 24 വരെയും നടക്കും. മെയ് 15-ന് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2,000-ത്തോളം പരീക്ഷാ കേന്ദ്രങ്ങളില്‍ ഏകദേശം 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. ഒന്നും രണ്ടും വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാര്‍ത്ഥികളാണ് എഴുതുന്നത്.

ക്രിസ്മസ് പരീക്ഷയും അവധിയും:

ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 8 മുതല്‍ 17 വരെ നടക്കും. എല്‍.പി ക്ലാസുകള്‍ക്ക് ഡിസംബര്‍ 11 മുതല്‍ 17 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 18-ന് സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ച ശേഷം സ്‌കൂളുകള്‍ അവധിക്കായി അടയ്ക്കും. പത്ത് ദിവസത്തെ ക്രിസ്മസ് അവധിയ്ക്ക് ശേഷം ഡിസംബര്‍ 28-ന് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കും.

Related articles

See all
Popular News

മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; റൗഡി ലിസ്റ്റി...

Popular News

35 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം; കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ജനറൽ സെക്രട്ടറി സ...

Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവ...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Save your stories

Sign in