Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകള്‍ നേടും; ആത്മവിശ്വാസം പങ്കുവെച്ച് രാഹുല്‍ ഗാന്ധി

കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകള്‍ നേടും; ആത്മവിശ്വാസം പങ്കുവെച്ച് രാഹുല്‍ ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ സന്ദേശം. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഐക്യജനാധിപത്യ മുന്നണി നൂറ് സീറ്റുകളില്‍ വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ എക്‌സ് (X) പോസ്റ്റില്‍ 'യുഡിഎഫ് 100 എന്ന ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം മുന്നണിയുടെ വിജയം പ്രഖ്യാപിച്ചത്. കേരളത്തിന്റെ വിഭവശേഷിയും തൊഴില്‍ സാധ്യതകളും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും മികച്ച ഭാവിക്കായി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ രണ്ട് കോടി 71 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരാണ് ഇന്ന് ജനവിധി നിശ്ചയിക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും. 883 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്താകെ സജ്ജീകരിച്ചിരിക്കുന്ന 30,495 പോളിംഗ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വന്‍ പോലീസ് സന്നാഹത്തെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. ആകെ പോളിംഗ് സ്റ്റേഷനുകളില്‍ 2,040 എണ്ണം പ്രശ്നബാധിത ബൂത്തുകളായി തിരിച്ചിട്ടുണ്ട്. ഇത്തരം ബൂത്തുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാന്‍ 160 കമ്പനി കേന്ദ്രസേനയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി രംഗത്തുണ്ടാകും. നിശബ്ദ പ്രചാരണം പുരോഗമിക്കവെ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ആത്മവിശ്വാസമാണ് പകരുന്നത്.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in