Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പരാജയഭീതിയിൽ ഇടത് മുന്നണി; അപരന്മാരെ ഇറക്കി വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നീക്കം

പരാജയഭീതിയിൽ ഇടത് മുന്നണി; അപരന്മാരെ ഇറക്കി വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നീക്കം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ, വോട്ട് ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം സ്ഥിരമായി പയറ്റുന്ന 'അപരൻ' തന്ത്രം ഇക്കുറിയും സജീവമാകുന്നു. പ്രമുഖ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം തടയാൻ പരാജയഭീതി പൂണ്ട ഇടതുമുന്നണി അപരന്മാരുടെ വലിയൊരു നിരയെത്തന്നെയാണ് പല മണ്ഡലങ്ങളിലും അണിനിരത്തിയിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടത്തിന് കരുത്തില്ലാത്തയിടങ്ങളിൽ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വിജയം കൊയ്യാമെന്ന വിലകുറഞ്ഞ രാഷ്ട്രീയ അടവുനയമാണ് ഇക്കുറിയും പുറത്തെടുക്കുന്നത്.

പറവൂരിൽ ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കെ.ബി. സതീശനെയാണ് ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്. വട്ടിയൂർക്കാവിൽ കരുത്തനായ കെ. മുരളീധരനെ തടയാൻ പി. മുരളീധരൻ, മുരളി എന്നിങ്ങനെ രണ്ട് അപരന്മാരെയാണ് സി.പി.എം നിയോഗിച്ചിരിക്കുന്നത്. അരുവിക്കരയിൽ വി.എസ്. ശിവകുമാറിനെതിരെയും തൃശൂരിൽ രാജൻ പല്ലൻ, ടി.എൻ. പ്രതാപൻ എന്നിവർക്കെതിരെയും സമാനമായ രീതിയിൽ പേരുസാമ്യമുള്ളവരെ സ്വതന്ത്രരായി നിർത്തിയിരിക്കുകയാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറത്തിനെതിരെ രണ്ട് അപരന്മാരെ അണിനിരത്തി യു.ഡി.എഫ് ക്യാമ്പിനെ പ്രതിരോധത്തിലാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു.

പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനും ജ്യോതികുമാർ ചാമക്കാലയ്ക്കും അപരഭീഷണിയുണ്ട്. കളമശേരിയിൽ മന്ത്രി പി. രാജീവിനെതിരെയും ഇരവിപുരത്ത് എം. നൗഷാദിനെതിരെയും പേരുസാമ്യമുള്ളവർ പത്രിക നൽകിയിട്ടുണ്ട്. ജനാധിപത്യപരമായ പോരാട്ടത്തിന് പകരം, കൗശലങ്ങളിലൂടെയും വോട്ടർമാരെ വഞ്ചിക്കുന്ന രീതിയിലുള്ള അപരൻ രാഷ്ട്രീയത്തിലൂടെയും അധികാരം നിലനിർത്താനുള്ള സി.പി.എമ്മിന്റെ നീക്കം രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് വ്യാപകമായ വിമർശനം ഉയർന്നു കഴിഞ്ഞു.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in