Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനവിധി 2026: കേരളം ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ജനവിധി 2026: കേരളം ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ ഇന്ന്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം: കേരളം കാത്തിരുന്ന ആ നിര്‍ണ്ണായക ദിനം വന്നെത്തി. അഞ്ചുവര്‍ഷത്തെ ഭരണത്തുടര്‍ച്ചയോ അതോ പുതിയൊരു അധികാരമാറ്റമോ? സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കും. ഓരോ വോട്ടും എണ്ണിത്തീരുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം എങ്ങനെ മാറുമെന്ന ആകാംക്ഷയിലാണ് മുന്നണികളും ജനങ്ങളും. പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. ഇതിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വന്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പന്തലും പടക്കവും പായസവുമെല്ലാം സജ്ജം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ തലസ്ഥാനത്തുണ്ട്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും 90-ല്‍ പരം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. പത്തുമണിയോടെ ഏകദേശ ചിത്രം വ്യക്തമാകും. ഭരണമാറ്റമോ അതോ ഭരണത്തുടര്‍ച്ചയോ? വരും മണിക്കൂറുകള്‍ കേരളത്തിന്റേതാണ്.

Related articles

See all
Popular News

ഭരണത്തിന് ധാർഷ്ട്യം, മന്ത്രിമാർക്ക് അഹങ്കാരം; ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് എൻ.സി.പി

Popular News

"പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു"; പിബിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശന ശരങ്ങൾ; തിരിച്ച...

Popular News

സിപിഎമ്മിന്റെ 'ചതി', ജനവികാരം തിരിച്ചറിയുന്നതിൽ പരാജയം; തുറന്നടിച്ച് കേരള കോൺഗ്രസ് (എം) സ്...

Popular News

പത്മജയും പരാജയപ്പെട്ടു, കോട്ടകള്‍ ഇടിഞ്ഞു; തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തിയുള്ള ബി...

Save your stories

Sign in