Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരുവന്നൂർ തട്ടിപ്പ് : അനധികൃത വായ്പാ രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു ; സൂക്ഷിക്കാൻ പ്രത്യേക ലോക്കർ

കരുവന്നൂർ തട്ടിപ്പ് : അനധികൃത വായ്പാ രേഖകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തു ; സൂക്ഷിക്കാൻ പ്രത്യേക ലോക്കർ
തൃശൂർ : കരുവന്നൂർ ബാങ്കിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ അനധികൃത വായ്പകളുടെ രേഖകൾ കണ്ടെടുത്തു. ഈ രേഖകൾ സൂക്ഷിക്കാൻ ബാങ്കിൽ പ്രത്യേക ലോക്കർ ഉണ്ടായിരുന്നെന്നും പരിശോധനയിൽ വ്യക്തമായി. വായ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സംഘം മുന്നോട്ട് നീക്കുകയാണ്. അതിന്‍റെ ഭാഗമായാണ് പ്രതികളുടെ വീടുകളിലും ബാങ്കിലും വ്യാപക പരിശോധന നടത്തിയത്. 379 വായ്പകൾ കൃത്യമായ പേരോ വിലാസമോ ഇല്ലാതെ പാസാക്കി നൽകിയിട്ടുണ്ട്. ഇതിൽ 329 ഉം 50 ലക്ഷം വീതവും. ആധാരങ്ങൾ പണയപ്പെടുത്തി ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ പണയ വസ്തുകളിൻമേൽ അവർ അറിയാതെ വൻ തുകയ്ക്ക് വീണ്ടും വായ്പ പാസാക്കുന്നതായിരുന്നു തട്ടിപ്പ് രീതി. ഇങ്ങനെയുള്ള 29 ആധാരങ്ങൾ പരിശോധനയിൽ കണ്ടെത്തി. പ്രത്യേകം ലോക്കറിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ചില സ്വർണ നാണയങ്ങളും ലോക്കറിൽ ഉണ്ടായിരുന്നു. ബാങ്കിലെ രേഖകളിൽ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പരിശോധന തുടരും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ തേക്കടിയിലെ റിസോർട്ടിന് വേണ്ടി നടത്തിയ വൻകിട നിക്ഷേപത്തിന്‍റെ രേഖകൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. വായ്പാ തട്ടിപ്പിലൂടെ സമാഹരിച്ച പണം പല ബിനാമി പേരുകളിലാണ് നിക്ഷേപം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

Related articles

See all
Popular News

'മുറസു' ചുഴലിക്കാറ്റ് ചൊവ്വാഴ്ച കരതൊടും; കേരളത്തിൽ വീണ്ടും ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല...

Popular News

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; ആഭ്യന്തരം, ധനകാര്യം, ആരോഗ്യം വകുപ്പുകളിൽ പുതി...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: യുവജനങ്ങളുടെ ഭാവി ആശങ്കയില്‍; പി.എസ്.സിക്ക് ഹൈക്കോടതിയ...

Popular News

പ്രാര്‍ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മതപണ്ഡിതനും വ്‌ളോ...

Save your stories

Sign in