KARUVANNUR| കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കള്‍ക്കെതിരൊയ വിചാരണ നടപടികള്‍ ഇ ഡി വേഗത്തിലാക്കുന്നു
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 01, 2026
തൃശൂര്‍ കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ കള്ളപ്പണമിടപാട് കേസില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കെതിരായ വിചാരണ തുടങ്ങാന്‍ നടപടികള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വേഗത്തിലാക്കുന്നു. കസ്റ്റഡിയിലില്ലാത്ത പ്രതികള്‍ക്ക് സമന്‍സ് അയക്കുകയാണ് ഇ ഡി യുടെ ആദ്യപടി. ഉന്നത നേതാക്കള്‍ക്കെതിരെ നടപടികളുമായി ഇ ഡി കടക്കുമ്പോള്‍ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് സിപിഎം.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എംപി എന്നിവര്‍ക്കുപുറമേ സിപിഎമ്മിനെയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10