Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിഷേധം കനത്തു ; വിവാദ സിലബസ് താത്കാലികമായി മരവിപ്പിച്ച് കണ്ണൂർ സർവകലാശാല

പ്രതിഷേധം കനത്തു ; വിവാദ സിലബസ് താത്കാലികമായി മരവിപ്പിച്ച് കണ്ണൂർ സർവകലാശാല
കണ്ണൂര്‍ : സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമായതിനുപിന്നാലെ വിവാദ സിലബസ് താത്കാലികമായി മരവിപ്പിച്ച് കണ്ണൂർ സർവകലാശാല. പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവർത്തകരോടാണ് വി.സി ഇക്കാര്യം അറിയിച്ചത്. വിഷയത്തെക്കുറിച്ച് പഠിച്ച് അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിർദ്ദേശിച്ചതായി വി.സി അറിയിച്ചു. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് കണ്ണൂര്‍ സര്‍വകലാശാല വി.സിയോട് വിശദീകരണം തേടി. ആർഎസ്എസ് ആചാര്യൻമാരായ വി.ഡി.സവർക്കർ, എം.എസ്.ഗോൾവാള്‍ക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി കണ്ണൂർ സർവകലാശാല എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ച നടപടിയില്‍ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. കെഎസ്​യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയെ 20 മിനിറ്റോളം തടഞ്ഞുവച്ചിരുന്നു. അതേസമയം സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ രംഗത്തെത്തി. എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെയെന്ന് യൂണിയന്‍ ചെയര്‍മാന്‍. പുസ്തകം പഠിക്കേണ്ടത് വിമര്‍ശനാത്മകമായെന്നും എസ്എഫ്‌ഐ വാദം.

Related articles

See all
Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Save your stories

Sign in