Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാനത്തിന്‍റെ വിയോഗം വലിയ നഷ്ടം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

കാനത്തിന്‍റെ വിയോഗം വലിയ നഷ്ടം; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കാനം രാജേന്ദ്രന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. ഏറെക്കാലമായി കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രൻ. പത്തൊമ്പതാം വയസിൽ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭാ പ്രവർത്തനമായിരുന്നു കാനത്തിന്‍റേത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും അവ സഭയിൽ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ മുൻഗാമികളെ പോലെ നിലപാടുകളിൽ കാനവും വിട്ടുവീഴ്ച ചെയ്തില്ല. വ്യക്തിപരമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവർത്തകനായിരുന്നു കാനം. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടൻ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ സഫലമായില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്‍റ വിയോഗമെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Save your stories

Sign in