Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പിണറായി സര്‍ക്കാർ നയങ്ങളുടെ രക്തസാക്ഷിയാണ് രാജീവ്, കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു' : കെ സുധാകരന്‍ എംപി

'പിണറായി സര്‍ക്കാർ നയങ്ങളുടെ രക്തസാക്ഷിയാണ് രാജീവ്,  കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു' : കെ സുധാകരന്‍ എംപി
തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവ് സംസ്ഥാന സര്‍ക്കാർ നയങ്ങളുടെ രക്തസാക്ഷിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പാടശേഖരം തരിശ് ഭൂമിയാക്കി ഇടരുതതെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആഗ്രഹിച്ചിട്ടല്ല ഗതികേട് കൊണ്ടാണ് കര്‍ഷകര്‍ പാടശേഖരം തരിശ് ഇടുന്നത്. അവരെ സഹായിക്കാത്ത സര്‍ക്കാരിന് എന്ത് അവകാശമാണ് പാടശേഖരം തരിശയായി ഇടരുതതെന്ന് പറയാന്‍. സില്‍വര്‍ലൈന് രണ്ടു ലക്ഷം കോടി മുടക്കുന്നു. പക്ഷേ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. അവര്‍ക്ക് ബോണസില്ല, ഇന്‍ഷുറന്‍സില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശത്വ പരിഹാരം വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. റീബില്‍ഡ് കേരള എന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ട് വന്നു. അതിലും കര്‍ഷക അവഗണന തുടരുകയാണ്. കര്‍ഷകരെ എത് രീതിയില്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയണം. കടം വാങ്ങിയ കര്‍ഷകരെ സര്‍ഫാസി നിയമം മൂലം ബുദ്ധിമുട്ടിക്കുകയാണ്. അവരുടെ വീട് ഒഴിപ്പിക്കുന്നു. സര്‍ക്കാര്‍ കാര്‍ഷികമേഖലയ്ക്ക് വേണ്ടിയൊന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ കര്‍ഷകരെ സംബന്ധിച്ചുള്ള തങ്ങളുടെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കാലടി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇടപെടാതെ സുപ്രീം കോടതി; 'ഹൈക്കോടതി തന്നെ പരിഗണിക്കട...

Popular News

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി; പുതിയ പദ്ധതി ഒരു മാസത്തി...

Popular News

പി എസ് സി ക്രമക്കേട്: 10 ചോദ്യങ്ങള്‍ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് അഡീഷണല്‍ സെക്രട്ടറി; ചു...

Popular News

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: ഉമറിന്റെ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍ണായക തൊണ്ടിമുതലായ...

Save your stories

Sign in