Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ കെ സുധാകരന്‍ എംപി അനുശോചിച്ചു

നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ കെ സുധാകരന്‍ എംപി അനുശോചിച്ചു
തിരുവനന്തപുരം : ചലച്ചിത്ര നടന്‍ നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണു. അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങള്‍ നിരവധിയാണ്. മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി വേണുവെന്നും കെ സുധാകരന്‍ എംപി അനുസ്മരിച്ചു. സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക ആയിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള വലിയ ഒരു കലാകാരന്‍റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് അപരിഹാര്യമാണ്. തന്‍റെ സ്വതസിദ്ധമായ ശൈലയില്‍ നമുക്ക് ഇടയിലെ മനുഷ്യജീവിതങ്ങള്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകര്‍ന്നാടിയ നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി കെ സുധാകരന്‍ എംപി അറിയിച്ചു.

Related articles

See all
Popular News

കോടിയേരിയെ മറന്നു; അനുസ്മരണ ചടങ്ങുകളില്‍ പിണറായിയും ഗോവിന്ദനും എത്തില്ല; കുടുംബത്തിന് അതൃപ...

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Save your stories

Sign in