സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടെന്ന് കെ മുരളീധരന്‍ ; 'മുരളിയേട്ടന്‍ സഹോദര തുല്യനെന്ന് സന്ദീപ് '
Jaihind TV News Report
Jaihind TV Web Desk
November 18, 2024
1 min read
•
Updated: May 13, 2026
പാലക്കാട് : സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഒരു തീരുമാനം എടുത്താല്‍ അതിനൊപ്പം.രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അതിനപ്പുറം ഒന്നും വേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതെസമയം മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപിന്റെ പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്. ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം . മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ട്. താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും. മാരാര്‍ജി ഭവനില്‍ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയില്‍ വരാന്‍ താനാണ് അഭ്യര്‍ഥിച്ചതെന്നും സന്ദീപ് വ്യക്തമാക്കി.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയ ശേഷം ആദ്യമായാണ് ഇരു നേതാക്കളും ഒരുമിച്ച് വേദി പങ്കെടുക്കുന്നത് .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10