Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം ; ധര്‍മ്മടത്ത് വോട്ടുണ്ടെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് : ജോയ് മാത്യു, കുറിപ്പ്

ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം ; ധര്‍മ്മടത്ത് വോട്ടുണ്ടെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് : ജോയ് മാത്യു, കുറിപ്പ്
Joy Mathew   കൊച്ചി : ധര്‍മ്മടത്ത് വോട്ടുണ്ടെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെയായിരുന്നെന്ന് നടന്‍ ജോയ് മാത്യു. ധര്‍മ്മടത്തെ പോരാട്ടം കേരളീയ മനസിന്റെ പ്രതിഫലനമായി മാറും. ധർമ്മടം ശ്രദ്ധയാകർഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ്. അതുകൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്‍റെ പ്രതിഫലനമായി മാറുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 'ശിരോമുണ്ഡനങ്ങൾ പലതുണ്ട്. അധികാരക്കൊതിമൂത്ത് എങ്ങനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും. എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും. അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത്. വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ്. ഈ പോരാട്ടം ഏറ്റെടുക്കുമ്പോള്‍ യുഡിഎഫിന്‍റെ  മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണ് വ്യക്തമാകുന്നത്. വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.'- ജോയ് മാത്യു കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ധർമ്മാധർമ്മങ്ങളുടെ ധർമ്മടം
-----------------------------
നിയമസഭാതെരഞ്ഞെടുപ്പിൽ
ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .ശിരോമുണ്ഡനങ്ങൾ പലതുണ്ട് .അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും .എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് . വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ് .ഈ പോരാട്ടം ഏറ്റെടുക്കുബോൾ
യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന
പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത് .
വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .
വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് .
ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല .

Related articles

See all
Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

രാത്രികാല പാചകത്തിൽ പഴകിയ എണ്ണ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 440 ലിറ്റർ പ...

Save your stories

Sign in